ദോഹ:അൽ ഖോർ പ്രദേശത്ത് രണ്ടാമത്തെ ഉല്കാഖണ്ഡം കണ്ടെത്തിയതായിഖത്തർ ആസ്ട്രോണോമിക്കൽ സെന്റർ മേധാവി ഷെയ്ഖ് സൽമാൻ ബിൻ ജാബോർ അൽ താനിഅറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച അറിയിപ്പിൽ, ലബോറട്ടറി പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ ഖണ്ഡം ഇരുമ്പ് ഉല്കാഖണ്ഡം (Iron Meteorite) ആണെന്ന് സ്ഥിരീകരിച്ചതായി ഷെയ്ഖ് സൽമാൻ വ്യക്തമാക്കി. കണ്ടെത്തലിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം, ഡ്രോണുകളുടെ സഹായത്തോടെയും 10 കിലോമീറ്ററിലധികം നീളുന്ന സാധ്യതാപാതയിലൂടെയുള്ള ദീർഘദൂരം മരുഭൂമി യാത്രകളോടെയുമാണ് തിരച്ചിൽ നടത്തിയത് എന്നും വിശദീകരിച്ചു.
2025 സെപ്റ്റംബറിൽ കണ്ടെത്തിയ ആദ്യ ഉല്കാഖണ്ഡത്തിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. ......
ദോഹ: സമസ്ത കേരള ജംഇയ്യത്തുല് ഉലമയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്ത 100-ാം വാർഷിക ഖത്തർ പ്രചാരണ സാംസ്കാരിക മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം കേരളശബ്ദത്തോട് സംസാരിക്കുകയായിരുന്നു.
സമസ്തയ്ക്ക് മുസ്ലിം ലീഗുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും, എന്നാൽ സംഘടന രാഷ്ട്രീയമായി ഏതെങ്കിലും പ്രസ്ഥാനത്തോട് അടുപ്പമോ അകലം പാലിക്കലോ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച “ജാക്ക്പോട്ട് ജേർണി” മെഗാ പ്രമോഷന്റെ ഫൈനൽ പ്രൈസ് ഡിസ്ട്രിബ്യൂഷൻ സെറിമണി ജനുവരി 8-ന് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ നടന്നു.
ഈ ഫൈനൽ ചടങ്ങിൽ, മെഗാ പ്രമോഷനിലെ 10 ഭാഗ്യശാലികൾക്ക് ബ്രാൻഡ് ന്യൂ ഹ്യൂണ്ടായ് VENUE കാറുകൾ സമ്മാനമായി കൈമാറി. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ സി.ഇ.ഒ. ......
ദോഹ: യു ഡി എഫിന്റെഐതിഹാസികമായ തിരിച്ചുവരവിന് സംസ്ഥാനത്ത് കളമൊരുങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അനുഭാവ സംഘടനയായ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് മാതൃകയായി യു ഡി എഫ് ഇന്ന് ഒറ്റക്കെട്ടായ മുന്നണിയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ......
ദോഹ:ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ
പ്രതിപക്ഷ നേതാവ് വി.ഡി.......
ദോഹ: കലയും സംഗീതവും പങ്കിടുന്ന കൂട്ടായ്മയായ 360 ബീറ്റ്സ് തങ്ങളുടെ ആദ്യ സംഗീത പരിപാടിയായ “താളം” ഫെബ്രുവരി 5ന് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ICC) അവതരിപ്പിക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനച്ചടങ്ങ് ഐസിസി ആസ്ഥാനത്ത് നടന്നു.
സംഗീതത്തോടുള്ള ആത്മാർഥമായ സ്നേഹവും കലാപരമായ കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന കൂട്ടായ്മയായ 360 ബീറ്റ്സിന്റെ ‘താളം’ സംഗീതത്തിന്റെ വിവിധ മാനങ്ങളിലൂടെ പ്രേക്ഷകരെ ഹൃദയസ്പർശിയായ സംഗീതയാത്രയിലേക്ക് നയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
പ്രശസ്ത ഗായിക സിന്ധു പ്രേംകുമാർ, ജനപ്രിയ ഗായകൻ ആസിഫ് കാപ്പാട് എന്നിവർ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരിക്കും. ......
ദോഹ: ഇൻകാസ് ഖത്തർ കുടുംബ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ദോഹയിൽ എത്തിയ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അബുഹമൂരിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ആസ്ഥാനം സന്ദർശിച്ചു.
ഐസിസി ആസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിനെ ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ഡിസംബർ 18 ന് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്കാരിക മൂല്യവും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അറബി പദപ്രശ്നം, നിഘണ്ടുനിർമാണം, ഗാനം, പ്രസംഗം, കവിതാ പാരായണം, കലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. ......

ദോഹ:ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സീഷോർ റീസൈക്ലിങ് & സസ്റ്റൈനബിലിറ്റി യുടെ പിന്തുണയോടെ “റീബൂട്ട് ദി എർത് – ഇ-വേസ്റ്റ് അവെർനെസ്സ് & കളക്ഷൻ ഡ്രൈവ്” നോബിൾ ഇന്റർനാഷണൽ സ്കൂൾ വുക്കൈർ ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു.
ഇ-മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും ശരിയായ സംസ്കരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നൽകി.പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് ഉള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധ സെഷനിൽ നോബിൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഷിബു അബ്ദുൽ റഷീദ്, ഫോക്കസ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗം ദിൽബ മിദ്ലാജ്, സീഷോർ ബിസ്നസ് എക്സിക്കുട്ടീവ് സാറ ഖാൻ എന്നിവർ സംസാരിച്ചു.
ഫോക്കസ് ഇന്റർനാഷണൽ ഇവന്റ് മാനേജർ മുഹമ്മദ് ആഷിഖ്, സീഷോർ ഡിവിഷണൽ മാനേജർ ലിർഷാദ് എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.
ഈ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 7 മുതൽ 14 വരെ സ്കൂളിൽ ഇ-വേസ്റ്റ് ശേഖരണം നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും കൈകാര്യം ചെയ്യുന്നതിനുള്ള ഈ സംരംഭം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതികരണം സൃഷ്ടിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ സംരംഭം, വരും തലമുറയ്ക്ക് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഭൂമിയൊരുക്കാനുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോക്കസ് ഇന്റർനാഷണൽ – ഖത്തർ റീജിയന്റെ 20-ാം വാർഷികാഘോഷങ്ങളുടെ സമാപന സെഷൻ ജനുവരി 16 ന് ഖത്തർ ഫൗണ്ടേഷനിലെ ഔസാജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. ......
ന്യൂഡൽഹി/ദോഹ: ജനുവരി 10 മുതൽ 18 വരെനടക്കുന്നന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ
ഗസ്റ്റ് ഓഫ് ഓണർ എന്ന നിലയിൽ ഖത്തർ പങ്കെടുക്കുന്നത് ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാംസ്കാരിക സംവാദവും വിജ്ഞാന കൈമാറ്റവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബർ വ്യക്തമാക്കി.
പുസ്തകമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷം ഖത്തറിന്റെ പങ്കാളിത്തം സംഘടിപ്പിച്ചിരിക്കുന്നതെന്നും, പൗരാണികമായ വിജ്ഞാനപരമ്പരകളും പഠന സംസ്കാരങ്ങളും ഉള്ള ഇന്ത്യയുമായുള്ള ബൗദ്ധിക–സാംസ്കാരിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ പ്രാധാന്യമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
35-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കുന്ന പുസ്തകമേള, ആഗോള തലത്തിൽ ശ്രദ്ധേയമായ ഒരു വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......